നന്മ

നന്മ മനസിൽ പേറി നടന്നാൽ,
നല്ലതു നമ്മൾക്കു വന്നു ചേരും;
വിദ്യതൻ പാഠങ്ങൾ സായത്വമാക്കിയാൽ,
വിജയം കൂട്ടിന് എന്നും വരും.

തെളിമയോടുള്ളൊരു സ്വപ്നങ്ങൾ ഒക്കെയും,
യാഥാർഥ്യമാകുന്ന കാലം വരും;
എളിമയോടുള്ളൊരു ജീവിതയാത്രയിൽ,
ബന്ധങ്ങൾ എപ്പോഴും കൂടെ വരും.

ഞാനെന്ന ഭാവത്തിൽ നാട്യകൾ ആടിയാൽ,
നാടാകെ നമ്മളെ മാറ്റിനിർത്തും;
ഒരുമയോടൊന്നായി മുന്നോട്ടു നീങ്ങിയാൽ,
ജീവിത നേട്ടങ്ങൾ നിരയായി വരും.

Comments are closed.

%d bloggers like this: