ചുവപ്പ്

രക്തം നൽകുവാൻ ചെന്നു,
ചോദ്യാവലി കയ്യിൽ തന്നു,
കണ്ടില്ല  ഞാൻ അതിൽ എങ്ങും,
എൻ മതം ഏതെന്ന ചോദ്യം…

ഹിന്ദുവിൻ രക്തം ചുവപ്പ്,
അഹിന്ദുവിൻ രക്തവും ചുവപ്പ്,
അങ്ങുന്നിൻ രക്തം ചുവപ്പ്,
അടിയന്റെ രക്തവും ചുവപ്പ്…

രക്തത്തിനില്ല ജാതി-മതമൊന്നും,
വിശപ്പിനുമില്ല ജാതി-മതമൊന്നും,
തുലയട്ടെ ജാതി-മത വൈര്യം,
പൂത്തുലയട്ടെ മനുഷ്യത്വം എങ്ങും…

Comments are closed.

%d bloggers like this: