വെറുപ്പിന്റെ വക്താക്കൾ

നന്മയുടെ വെളിച്ചം കെടുത്തുന്നവർ,
ഇവർ വെറുപ്പിന്റെ വക്താക്കൾ;
മനുഷ്യരെ മറന്നവർ മതത്തെ പുണരുന്നു,
മനസ്സിനെ അകറ്റുന്നു, മരണം വിതയ്ക്കുന്നു…

ദരിദ്രനെ ഇകഴ്ത്തുന്നു,

ധനികനെ വാഴ്ത്തുന്നു,
ഇവർ നാടിന്റെ വർളർച്ചയെ പിന്നോട്ടടിക്കുന്നു…

നുണകൾ പരത്തുന്നു,
ബന്ധങ്ങൾ മറക്കുന്നു,
ഒരുമയുടെ ശീലങ്ങൾ
തകർക്കാൻ ശ്രമിക്കുന്നു…

ഇവർക്കില്ല ആദർശം,
ഇവർക്കില്ല ആശയം,
ഇവർക്കുള്ളതൊക്കെയും അധികാര ലക്ഷ്യങ്ങൾ…

വെറുപ്പിന്റെ കൈകളെ നാം തരിച്ചറിയണം,
കളവിന്റെ രാഷ്ട്രീയം ഒന്നായി തകർക്കണം;
ഇരുൾ വീണ വഴികളിൽ വെളിച്ചം പകരണം,
നാടിന്റെ നമയെ നാം ഇനി കാക്കണം…

Comments are closed.

%d bloggers like this: