ചെറുത്തു നിൽപ്

നിങ്ങൾ വിതച്ചൊരു വർഗ്ഗീയതയുടെ വിഷവിത്തുകൾ
പൊട്ടിമുളക്കുന്നു,

നിങ്ങളിൽ ഉള്ളൊരു ഹിന്ദുവും മുസ്ലിമും മനുഷ്യത്വത്തെ മറക്കുന്നു;

ഗോഡ്‌സെ കൊന്നൊരു ഗാന്ധിയെ നിങ്ങൾ വീണ്ടും വീണ്ടും കൊല്ലുന്നു,

ഭാരത നാടിൻ നല്ലൊരു ഭാവിയെ നിങ്ങൾ തല്ലി തകർക്കുന്നു.

സൗഹാർദത്തിൻ സ്നേഹമനസ്സുകൾ നിങ്ങൾ കീറി മുറിക്കുന്നു,

മത ഭ്രാന്തിന്റെ നീച്ചവ്യവസ്ഥകൾ നാട്ടിൽ നടത്താൻ ശ്രമിക്കുന്നു;

ഇല്ല നിങ്ങൾക്കിനിയും ഞങ്ങളെ തമ്മിലകറ്റാനാവില്ല,

ജാതി മതത്തിൻ പേരു പറഞ്ഞിനി രാജ്യം മുറിക്കാൻ നോക്കേണ്ട…

Comments are closed.

%d bloggers like this: