Click here to view the Nettle Trees Farm Stay & Cafe Hackberries Gallery
Arshad TK Online
02 Apr 2019 Leave a comment
നന്മയുടെ വെളിച്ചം കെടുത്തുന്നവർ,
ഇവർ വെറുപ്പിന്റെ വക്താക്കൾ;
മനുഷ്യരെ മറന്നവർ മതത്തെ പുണരുന്നു,
മനസ്സിനെ അകറ്റുന്നു, മരണം വിതയ്ക്കുന്നു…
ദരിദ്രനെ ഇകഴ്ത്തുന്നു,
ധനികനെ വാഴ്ത്തുന്നു,
ഇവർ നാടിന്റെ വർളർച്ചയെ പിന്നോട്ടടിക്കുന്നു…
നുണകൾ പരത്തുന്നു,
ബന്ധങ്ങൾ മറക്കുന്നു,
ഒരുമയുടെ ശീലങ്ങൾ
തകർക്കാൻ ശ്രമിക്കുന്നു…
ഇവർക്കില്ല ആദർശം,
ഇവർക്കില്ല ആശയം,
ഇവർക്കുള്ളതൊക്കെയും അധികാര ലക്ഷ്യങ്ങൾ…
വെറുപ്പിന്റെ കൈകളെ നാം തരിച്ചറിയണം,
കളവിന്റെ രാഷ്ട്രീയം ഒന്നായി തകർക്കണം;
ഇരുൾ വീണ വഴികളിൽ വെളിച്ചം പകരണം,
നാടിന്റെ നമയെ നാം ഇനി കാക്കണം…
30 Nov 2018 Leave a comment
രക്തം നൽകുവാൻ ചെന്നു,
ചോദ്യാവലി കയ്യിൽ തന്നു,
കണ്ടില്ല ഞാൻ അതിൽ എങ്ങും,
എൻ മതം ഏതെന്ന ചോദ്യം…
ഹിന്ദുവിൻ രക്തം ചുവപ്പ്,
അഹിന്ദുവിൻ രക്തവും ചുവപ്പ്,
അങ്ങുന്നിൻ രക്തം ചുവപ്പ്,
അടിയന്റെ രക്തവും ചുവപ്പ്…
രക്തത്തിനില്ല ജാതി-മതമൊന്നും,
വിശപ്പിനുമില്ല ജാതി-മതമൊന്നും,
തുലയട്ടെ ജാതി-മത വൈര്യം,
പൂത്തുലയട്ടെ മനുഷ്യത്വം എങ്ങും…
29 Aug 2018 Leave a comment
A BOOKLET OF CALIBRATED RECOMMENDATIONS FOR SURVIVORS, CITIZENS, COMMUNITIES AND EXPERTS
EXPERT ADVISERS
DR. MURALEE THUMMARUKUDY
Chief of Disaster Risk Reduction
United Nations Environment Program
DR. MUHAMED ISMAIL PM
President, Indian Academy of Pediatrics
COMPILED BY:
AMITH PADIATH
ARSHAD TK
ARSHID PADIATH
11 Aug 2018 Leave a comment
മഴ വന്നു…
മനുഷ്യത്വം ഉണർന്നു…
മത ഭ്രാന്ത് അടങ്ങി…
ഒഴുകുന്ന വെള്ളത്താൽ
കഴുകി കളയണം,
ജാതി മത സ്പർദ്ധകളും
വെറുപ്പിന്റെ നിറങ്ങളും…
തളിർക്കണം മനസ്സുകളിൽ
ഒരുമയുടെ പൂമരങ്ങൾ,
വളരണം നാടാകെ
സ്നേഹ സൗഹാര്ദങ്ങള്…