നാളുകൾ…

ഇന്നലെ

എന്നും മനസ്സിന്റെ കോണിൽ കിടക്കുന്ന സുഖമുള്ള നൊമ്പരമാണിന്നലെ,
ഓർക്കുവാനായിരം നനവുള്ള ഓർമ്മകൾ കൂട്ടമായ് പാർക്കുന്നൊരിടം ഇന്നലെ;
ഒരുമയോടൊന്നിച്ചു കഴിഞ്ഞ കാലത്തിലെ നന്മതൻ പാഠങ്ങൾ ഓരായിരം,
നാട്യങ്ങൾ ഇല്ലാതെ നല്ലൊരു നാളെയ്ക്കായ് ഒന്നായി പൊരുതിയ പേരായിരം…

ഇന്ന്

ജീവതമെന്നൊരു യാത്രയിൽ നാം ഇന്നും അലസമായ് മുന്നോട്ട് നീങ്ങിടുമ്പോൾ,
നാം വന്ന വഴികളിൽ, നാം നിന്ന നിലങ്ങളിൽ,
നമ്മുടെ മുദ്രകൾ പതിഞ്ഞിടുമ്പേൾ,
സ്മരിക്കണം സാദരം നമ്മുടെ നാളുകൾ നല്ലതായ് നൽകുവാൻ നടന്നവരേ,
നാടിൻ നന്മകൾ നമ്മൾക്കു കാണുവാൻ സൂക്ഷ്മതയോടെ കരുതിയോരെ…

കാടായ കാടെല്ലാം വെട്ടിനിരത്തുമ്പോൾ,
പാടങ്ങൾ ഒക്കെയും മണ്ണിട്ട് മാറ്റുമ്പോൾ,
ഇന്നു നാം അറിയണം നമ്മുടെ ചെയ്തികൾ,
നാടിനു നൽകുന്ന നഷ്ടങ്ങളെ,
പിന്നെ നാട്ടാർക്കു നൽകുന്ന ദുഖ:ങ്ങളെ…

നാളെ

ഇന്നലെ രാവിൽ അലിഞ്ഞിടുമ്പോൾ,
ഇന്നിന്റെ ഭംഗി മറഞ്ഞിടുമ്പേൾ,
നാളെ തൻ സത്യം നമ്മുടെ മുന്നിൽ നഗ്നമായ് മറമാറ്റി തെളിഞ്ഞിടുമ്പോൾ,
ഓർക്കണം സോദരേ നാളെത്രയായാലും,
നാം ചെയ്യും നന്മകൾ നാളെതൻ രക്ഷകർ,
നാം ചെയ്യും തിന്മകൾ തന്നിടും ശിക്ഷകൾ…

Comments are closed.